ഇന്ത്യയിലും എച്ച്‌എംപിവി; രോഗബാധ എട്ട് മാസം പ്രായമായ കുഞ്ഞിന്, വിദേശ യാത്രാ പശ്ചാത്തലമില്ല

ബംഗളൂരു: ഇന്ത്യയില്‍ ആദ്യ എച്ച്‌ എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) കേസ് ബംഗളൂരുവില്‍ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്.

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുഞ്ഞിന് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചുവരികയാണെന്ന് ഡേക്‌ടർമാർ അറിയിച്ചു. ചൈനീസ് വേരിയന്റ് തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്വകാര്യ ആശുപത്രിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് എച്ച്‌ എം പി വി സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ സാമ്ബിള്‍ ശേഖരിച്ച്‌ പരിശോധന തുടരുമെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

അടുത്തിടെ എച്ച്‌ എം പി വി, കൊവിഡ് 19, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ ചൈനയില്‍ അതിവേഗം പടരുന്നെന്നും ആശുപത്രികള്‍ രോഗികളാല്‍ നിറയുന്നെന്നുമുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. രോഗവ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈന അറിയിച്ചിട്ടുണ്ട്. എല്ലാ വർഷവും ശൈത്യകാലത്തുള്ള സാധാരണ പ്രശ്‌നം മാത്രമാണിതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

എച്ച്‌.എം.പി.വി

 ശ്വാസകോശത്തെ ബാധിക്കുന്നു

 2001ല്‍ ആദ്യമായി തിരിച്ചറിഞ്ഞു

 ചുമ, പനി, മൂക്കടപ്പ്, ശ്വാസതടസം തുടങ്ങിയവ ലക്ഷണങ്ങള്‍. ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയ്ക്കും കാരണമാകാം

 ചുമയ്ക്കുമ്ബോഴോ തുമ്മുമ്ബോഴോ വായുവിലൂടെ വൈറസ് വ്യാപനം. മാസ്‌ക് ധരിക്കുന്നതിലൂടെ വ്യാപനം തടയാം. രോഗബാധിതരുമായി നേരിട്ടുള്ള സമ്ബർക്കം ഒഴിവാക്കണം

 വാക്‌സിൻ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *