മാനന്തവാടി: പിന്നാക്ക വികസന കോർപറേഷൻ മാനന്തവാടി ഉപജില്ലാ ഓഫിസ് ബസ് സ്റ്റാൻഡിന് സമീപം പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ ആർ.കേളു ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി ഡി സി ചെയർമാൻ അഡ്വ. കെ.പ്രസാദ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗം വി.പി. കുഞ്ഞികൃഷ്ണൻ , മാനന്തവാടി നഗരസഭാ ചെയർ പേഴ്സൺ സി.കെ. രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി , നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം പി. ചന്ദ്രൻ ,കെ എസ് ബി ഡി സി ജില്ലാ മാനേജർ ക്ലീറ്റസ് ഡിസിൽ വ, മാനന്തവാടി ഉപജില്ലാ മാനേജർ ബിന്ദു വർഗീസ് എന്നിവർ സംസാരിച്ചു.
പിന്നാക്ക വികസന കോർപറേഷൻ മാനന്തവാടി ഉപജില്ലാ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
