സുൽത്താൻബത്തേരി : കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ നേതൃത്വത്തിൽ ജില്ലയിലെ മനുഷ്യ മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് അവലോകന യോഗം നടത്തി. ബത്തേരി ഗജ ഫോറസ്റ്റ് ഐ ബി ഹാളിൽ നടന്ന യോഗത്തിൽ നേർത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വൈൽഡ് ലൈഫ് ഡിവിഷനുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. യോഗത്തിൽ വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ വന്യജീവി പ്രശ്നങ്ങൾ ചർച്ച ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി. മിഷൻ ഫെൻസിങ് പദ്ധതി വിഭാവനം ചെയ്ത് വനാതിർത്തികളിൽ സ്ഥാപിച്ച സോളാർ ഫെൻസിങ് പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ യോഗം നിർദ്ദേശം നൽകി. ഇതിനായി ഓരോ റെയിഞ്ചിലും ടൂൾ റൂം കേന്ദ്രീകരിച്ചി ഫെൻസിങ് റിപ്പയറിങ് സാമാഗികൾ ലഭ്യമാക്കും. പുതുതായി സ്ഥാപിക്കുന്ന ഫെൻസിങുകൾ സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനമെടുത്തു. കടുവ ഉൾപ്പെടെയുള്ള വന്യജീവികളിറങ്ങുന്ന സ്ഥലത്തെ അപകടസാധ്യത പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാനും നിർദേശിച്ചു. കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാട്ടാനകളെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുന്നതിന് നടപടിയെടുക്കുമെന്നും അറിയിച്ചു. വയർലെസ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുംഅവശ്യമെങ്കിൽ മുത്തങ്ങയിലെ കുങ്കി ആനകളുടെ സേവനം ലഭ്യക്കുന്നതിനും, ജനവാസകേന്ദങ്ങളിലെക്കുള്ള റോഡുകളുടെ വശങ്ങളിലെ അടിക്കാടുകൾ വെട്ടുന്ന പ്രവർത്തികൾ ലഭ്യമായ വനംവകുപ്പ് ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതിനും, എം.എൻ.ആർ.ഇ.ജി.എ പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്നത് സംബന്ധിച്ചും നിർദ്ദേശം നൽകി. വയനാട് ജില്ലയിലെ വനത്തിനകത്തുള്ള വയലുകളുടെ പരിപാലനം ചെയ്യുന്നതിനും, ജലാശയങ്ങളിലെ ജല ലഭ്യത ഉറപ്പുവരുത്തിയും വന്യജീവികൾക്ക് ഭക്ഷണ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് വിഭാവനം ചെയ്ത പദ്ധതി ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കുന്നതിനും നിർദ്ദേശിച്ചു. താൽക്കാലിക ജീവനക്കാർക്കുള്ള വേതനം താമസമില്ലാതെ വിതരണം ചെയ്യുന്നതിനും നർദ്ദേശം നൽകി. കുരങ്ങു ശല്യം കുറക്കുന്നത് സംബന്ധിച്ച് വിശദമായ പദ്ധതി തയ്യാറാക്കി സർക്കാരിന്റെ അനുമതിക്ക് സമർപ്പിക്കുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. യോഗത്തിൽ നോർത്തേൺ സർക്കിൾ കണ്ണൂർ ചീഫ് ഫോറസ്ററ് കൺസർവേറ്റർ കെ.എസ് ദീപ, വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത്.കെ. രാമൻ, ചീഫ് ഫോറസ്റ്ത് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, ഡോ. അജേഷ് മോഹൻദാസ് എന്നിവരും വയനാട് ജില്ലയിലെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരും, ഫീൽഡ് തല ഉദ്യോഗസ്ഥരും പങ്കെുടുത്തു.
മനുഷ്യ മൃഗ സംഘർഷം: അവലോകന യോഗം ചേർന്നു
