നിരോധിത പുകയില വിൽപ്പന: ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ : കൽപ്പറ്റ ടൗൺ മേഖലയിൽ നിരോധിത പുകയില ഉൽപന്നം ഹാൻസ് വിറ്റതുമായി ബന്ധപ്പെട്ട് ഒരാളെ എക്സൈസ് സംഘം പിടികൂടി. സോനൂസ് ബേക്കറി ഉടമ വൈത്തിരി അത്തിമൂല സ്വദേശി സത്താറാണ് എക്സൈസ് പിടിയിലായത്. ഇയാളിൽ നിന്ന് 200 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. കോട്പ ആക്റ്റ് പ്രകാരം എക്സൈസ് ഇയാൾക്കെതിരെ കേസെടുത്തു. ഹാൻസ് കടത്തിക്കൊണ്ടുവന്ന് സ്കൂട്ടറും കസ്റ്റഡിയിലെടുത്തി. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദീൻ, പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് കെ എം, സിവിൻ എക്സൈസ് ഓഫീസർമാരായ സജിപോൾ, സജിത്ത് പി സി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *