അമ്പലവയലിൽ മെഗാശുചീകരണം നടത്തി.

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തും പൂപൊലി ഗ്രീൻ പ്രോട്ടോകോൾ കമ്മറ്റിയും നേതൃത്വം കൊടുത്ത് ജനുവരി 1 മുതൽ 15 വരെ അന്താരാഷ്ട്ര പുഷ്പമേള സംഘടിപ്പിച്ച പൂപൊലിഗ്രൗണ്ടും അമ്പലവയൽ ടൗണും ശുചീകരിച്ചു. ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, RARS തൊഴിലാളികൾ, കാർഷിക കോളേജിലെ വിദ്യാർത്ഥികൾ, ഇവൻറ് മാനേജ്മെൻറ് പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, ആശ വർക്കർമാർ എന്നിവർ ഉൾപ്പെടെ 100 കണക്കിനാളുകൾ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ADR ഡോ: യാമിനി വർമ്മ, ജെസ്സി ജോർജ്, എൻ സി കൃഷ്ണകുമാർ, ആർ രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണിക്കണ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *