മാനന്തവാടി: മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെയും മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൻ്റെയും നേതൃത്വത്തിൽ എം.ടി അനുസ്മരണം നടത്തി. എം.ടിയുടെ സുഹൃത്തായ എൻ പി മുഹമ്മദിൻ്റെ മകനും പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എൻ പി ഹാഫിസ് മുഹമ്മദ് എം.ടിയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. എം.ടിയെക്കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും ഏറെ പങ്കുവച്ചുകൊണ്ടുള്ള ഹൃദ്യമായ അനുസ്മരണ പ്രഭാഷണമാണ് അദ്ദേഹം നടത്തിയത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.ടി സുഗതൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. ലൈബ്രറി പ്രസിഡണ്ട് വിനോദ്കുമാർ എസ് ജെ പു.ക.സ ജില്ലാപ്രസിഡണ്ട് മുസ്തഫ ദ്വാരക ലൈബറി വൈസ് പ്രസിഡണ്ട് നീതുവിൻസെൻ്റ് തുടങ്ങിയവർ പ്രസംഗിച്ചു.
എം.ടി അനുസ്മരണം നടത്തി
