ജനം ജാമ്യം നൽകുമോ കോൺഗ്രസ് നേതൃത്വം വസ്തുതകൾ മറച്ചുവെക്കുന്നു സിപിഐ എം ബത്തേരി ഏരിയ കമ്മിറ്റി

 

ബത്തേരി:  ഐ.സി.ബാലകൃഷ്ണൻ MLA ക്ക് ജാമ്യം ലഭിച്ചതിന് ആഘോഷിക്കുന്നവരോട്
ഐ.സി.ബാലകൃഷ്ണ ൻ പ്രതിയായ കേസ് കോടതി തള്ളിക്കളഞ്ഞിട്ടില്ല.പല വിധ ദുരൂഹതകളും സംശയങ്ങളും നിലനിൽക്കുന്ന ഒരു കേസാണിത്. സംശയത്തിൻ്റെ ആനുകൂല്ല്യത്തിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കൂടുതൽ കാര്യക്ഷമമായ അന്വോഷണം നടക്കണമെന്നതിനാലാണ് കേസന്വോഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. MLA ക്കു വേണ്ടി സംസാരിക്കുന്നവരുടെ വാദം കേട്ടാൽ തോന്നുക Nm വിജയനും മകനും ആത്മഹത്യ ചെയ്തതിന് ഉത്തരവാദി Cpim ഉം, കേരള സർക്കാരുമാണ് എന്നാണ് . പുറത്തു വന്ന ആത്മഹത്യ കുറിപ്പും, പരാതികളും, തെളിവുകളും ഒന്നും CPim ഉണ്ടാക്കിയതല്ല. കേസിൽ ജാമ്യം മാത്രമേ ലഭിച്ചിട്ടുള്ളൂ.N m വിജയൻ്റെ കുടുംബത്തിൻ്റെ 2.10 കോടി കടബാധ്യത ആര് വീട്ടും. ജോലി നൽകാമെന്ന് പറഞ്ഞ് 17 പേരിൽ നിന്ന് വാങ്ങിയ കോടികൾ ആര് തിരിച്ച് നൽകും, അവരിൽ ചിലർ നൽകിയ പരാതിയിൽ പോലീസെടുത്ത കേസുകൾ ഇല്ലാതായോ, NM വിജയൻ കത്തിൽ പറഞ്ഞ പ്രകാരം 25 ലക്ഷം വാങ്ങി സ്വന്തം മകനെ ഒഴിവാക്കി മറ്റൊരാളെ നിയമിച്ചത് ഇല്ലാതാകുമോ. തെളിവുകൾ ഇനിയും പുറത്തു വരും. എല്ലാ തെളിവുകളും ക്രൈംബ്രാഞ്ച് പുറത്ത് കൊണ്ടുവരും. ഇവ നിരത്തി കോടതിയിൽ പോരാടും. ഒപ്പം എല്ലാ തെളിവുകളും നിരത്തി പൊതു സമൂഹത്തോട് സത്യം വിളിച്ചു പറയും. സർക്കാരിനെതിരെയും, CPim നെ തിരെയും പ്രചരണം നടത്തുന്ന MLA യും, അനുചര വൃന്ദവും കരുതിയിരുന്നോ എല്ലാ സത്യങ്ങളും പുറത്തു കൊണ്ടുവരാനുള്ള പോരാട്ടത്തിൻ്റെ മുന്നിൽ Cpim ഉണ്ടാവും
കാത്തിരുന്നു കാണാം

Leave a Reply

Your email address will not be published. Required fields are marked *