കൽപ്പറ്റ: ഇന്നലെ രാത്രി കൽപ്പറ്റ പഴയ സ്റ്റാൻഡ് പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 12.04 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. കോഴിക്കോട് ഓമശ്ശേരി പുത്തൂർ സ്വദേശികളായ മുഹമ്മദ് ഫിർദോസ് (28), മുഹമ്മദ് റാഫി (25) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച മോട്ടോർ സൈക്കിൾ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്. കൽപ്പറ്റ സബ് ഇൻസ്‌പെക്ടർ രാംകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിനൊപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനിൽരാജ്, സജാദ്, സുധി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
