കമ്പളക്കാട്കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും DTPC വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന വയനാട് ഫെസ്റ്റ് 2025 പൊതുയോഗം കമ്പളക്കാട് യൂണിറ്റിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡണ്ട് ജോർജിൻ ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.കമ്പളക്കാട് യൂണിറ്റ് ജനറൽ സെക്രട്ടറി താരിഖ് കടവൻ സ്വാഗതവും യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം ബാവ അധ്യക്ഷതയും വഹിച്ചു.വയനാട് ഫെസ്റ്റ് 2025 പദ്ധതിയുടെ വിശദീകരണം ജില്ലാ കോഡിനേറ്റർ റഫീഖ് വൈത്തിരി നേതൃത്വം നൽകി.കമ്പളക്കാട് യൂണിറ്റ് മുൻ പ്രസിഡണ്ട് മാരായ പി ടി അഷ്റഫ്.ഇ കെഅബൂബക്കർ.കെ കെ മുത്തലിബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.യൂണിറ്റ് ട്രഷറർ സി രവീന്ദ്രൻ നന്ദി പറഞ്ഞു.
വയനാട് ഫെസ്റ്റ് 2K 25 വിശദീകരണ പൊതുയോഗം നടത്തി
