മേപ്പാടി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുട്ടിപ്പോലീസ്; കുട്ടികൾക്കായി ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു

മേപ്പാടി : മേപ്പാടി ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകളാണ് 21.01.2025 ചൊവ്വാഴ്ച അധ്യാപകർക്കൊപ്പം സ്റ്റേഷൻ സന്ദർശിച്ചത്. മേപ്പാടി സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആതിര ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷംനാസ്, അരവിന്ദാക്ഷൻ, സിവിൽ പോലീസ് ഓഫീസർ ബിൻസിയ നസ്രിൻതുടങ്ങിയവർ കുട്ടികൾക്ക് സ്റ്റേഷനിലെ ദൈനം ദിന പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും ശേഷം കുട്ടികൾക്ക് ലഹരി വിരുദ്ധ ക്ലാസ്സെടുക്കുകയും ചെയ്തു. രാപകൽ വ്യത്യാസമില്ലാതെ ജനങ്ങൾക്ക്‌ വേണ്ടി ക്രമസമാധാനപാലന ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് അഭിനന്ദനങ്ങളർപ്പിച്ച വിദ്യാർത്ഥികൾ പോലീസ് ജോലിയോടുള്ള സേവന തല്പരതയും അറിയിച്ചു. കുട്ടികളോടൊപ്പം എസ്.പി.സി അധ്യാപകരായ സുഭാഷ്, സ്മിത എന്നിവരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *