വികസന സെമിനാർ സംഘടിപ്പിച്ചു.

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് അദ്ധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാർ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമ്പിളി സുധി നിർവ്വഹിച്ചു. കരട് പദ്ധതി രേഖ ക്ഷേമകാര്യ സ്റ്റാൻറിoഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ ബാബു ഏറ്റുവാങ്ങി. കരട് പദ്ധതി അവതരണം വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജെസ്സി ജോർജ് നിർവ്വഹിച്ചു. അനീഷ് ബി നായർ, ടി ബി സെനു, ഗ്ലാഡിസ് സ്കറിയ, എ എസ് വിജയ, എൻ സി കൃഷ്ണകുമാർ, വി വി രാജൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ രാജേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *