വേനൽ മധുരത്തിന് വിത്ത് വിതച്ച് കുടുംബശ്രീ

 

ബേങ്ക് കുന്ന്: കുടുംബശ്രീ മിഷൻ അഗ്രി ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തണ്ണി മത്തൻ കൃഷിയുടെ ജില്ലാ തല ഉദ്ഘാടനം കൽപറ്റ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാലൻ പി അധ്യക്ഷനായി.ജെ എൽ ജി കർഷകരെ തണ്ണി മത്തൻ കൃഷി ചെയ്യുന്നതിനായി പ്രോത്സാഹിപ്പിക്കുക,വിപണിയിൽ ഗുണമേന്മയുള്ള വിഷരഹിതമായ തണ്ണിമത്തന്റെ ലഭ്യത ഉറപ്പ് വരുത്തുക, കൂടുതൽ കർഷകരെ കുടുംബശ്രീ കാർഷിക മേഖലയിലേക്ക് കൊണ്ടുവരുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.പടിഞ്ഞാറത്തറ സി ഡി എസ്സിലെ അഞ്ചാം വാർഡായ ബേങ്ക് കുന്നിലെ രാഗം ജെ എൽ ജി ഗ്രൂപ്പാണ് ജില്ലയിൽ തണ്ണിമത്തൻ കൃഷിക്ക് തുടക്കം കുറിച്ചത്.68 ദിവസം കൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന ഹൈബ്രിഡ് തണ്ണിമത്തൻ വിത്തായ മുകാസയാണ് 1 ഏക്കർ നെൽപ്പാടത്ത് കൃഷി ചെയ്യുന്നത്. ജില്ലയിൽ 32 ജെ എൽ ജി ഗ്രൂപ്പുകൾ 55 ഏക്കറിലായി വേനൽ മധുരം തണ്ണിമത്തൻ കൃഷി ചെയ്യും. ഉദ്ഘാടന ചടങ്ങിൽ എ ഡി എം സി മാരായ റജീന വി കെ, ആമീൻ കെ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ കൃഷ്ണ, വാർഡ് മെമ്പർമാരായ ബുഷറ വൈശ്യൻ, സാജിത നൗഷാദ്, പടിഞ്ഞാറത്തറ സിഡിഎസ് ചെയർപേഴ്സൺ ജിഷ ശിവരാമൻ, ജില്ലാ പ്രോഗ്രാം മാനേജർ സുകന്യ ഐസക്ക് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *