മാനന്തവാടി : മേരി മാതാ കോളേജ് സൂവോളജി ഗവേഷണ വിഭാഗവും കേരള ബയോ ഡൈവേഴ്സിറ്റി ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വി ദിന ദേശീയ സെമിനാർ മേരി മാതാ കോളേജിൽ ആരംഭിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സൂവോളജി വിഭാഗം മുൻ മേധാവി പ്രൊഫസർ പി കെ പ്രസാദൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ഗീത ആന്റണി പുല്ലൻ അധ്യക്ഷത വഹിച്ചു. കോളേജ് അസോസിയേറ്റ് മാനേജർ ഫാ. സിബിച്ചൻ ചേലക്കാപ്പള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. സൂവോളജി വിഭാഗം മേധാവി ഡോ. വി എഫ് സനു , സെമിനാർ ഓർഗനൈസിങ് സെക്രട്ടറി ജെറിൻ ജോർജ്, ബയോഡൈവേഴ്സിറ്റി ബോർഡ് ജില്ലാ കോർഡിനേറ്റർ പി ആർ ശ്രീരാജ് എന്നിവർ സന്നിഹിതരായിരുന്നു. ഇന്നും നാളെയുമായി നടക്കുന്ന സെമിനാറിൽ നിരവധി വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ, ജൈവ വൈവിദ്ധ്യ മേഖലയിൽ ഗവേഷണം നടത്തുന്ന ഗവേഷകരുടെ പ്രബന്ധഅവതരണം എന്നിവ നടക്കും.
