പിലാക്കാവ്: വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥികൾ വ്യത്യസ്ഥ മേഖലകളിൽ നേടിയ പഠന മികവുകൾ പൊതുസമൂഹത്തിന് മുന്നിൽ തനതായ രീതിയിൽ അവതരിപ്പിച്ച് കൊണ്ട് പിലാക്കാവ് സെന്റ് ജോസഫ്സ് എൽ പി സ്കൂളിലെ പഠനോത്സവം വേറിട്ട അനുഭവമായി. വിദ്യാർത്ഥികൾ വിവിധ വിഷയാടിസ്ഥാനത്തിൽ
പരിപാടികൾ അവതരിപ്പിച്ചു. ഡിവിഷൻ കൗൺസിലർ സീമന്തിനീ സുരേഷ് ഉദ്ഘാടനം ചെയ്തു
പി ടി എ വൈസ് പ്രസിഡന്റ് ഫൈസൽ പഞ്ചാരക്കൊല്ലി അധ്യക്ഷനായി സ്കൂൾ മാനേജർ ഫാദർ:അനീഷ് പി എം വിഷയാവതരണം നടത്തി
പ്രധാനാധ്യാപിക ജാസി പി ജെ സ്വാഗതവും നൗഷാദ് ടി കെ നന്ദിയും പറഞ്ഞു
