ഡിഫറന്റ്‌ലി ഏബിള്‍ഡ് പിപ്പിള്‍സ് ലീഗ് വയനാട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കല്‍പറ്റ: വയനാട് ജില്ലയിലെ സര്‍ക്കാര്‍ ഇതര മുഴുവന്‍ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് പിപ്പിള്‍സ് ലീഗ് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പഞ്ചായത്ത് കാര്യാലയങ്ങള്‍ , അക്ഷയ സെന്ററുകള്‍ തുടങ്ങിയവ കെട്ടിടത്തിന്റെ താഴ് ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തുക, ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വരുമാന പരിധി നിശ്ചയിക്കുന്ന നിയമം എടുത്തു കളയുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.മമ്മുട്ടി ഉദ്ഘാടനം ചെയ്തു. ഹംസ അമ്പലപ്പുറം അധ്യക്ഷത വഹിച്ചു.
ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥി ആയിരുന്നു.
ജംഷീര്‍ കൈനിക്കര , റഷീദ് മൈലാടി , റാഷിദ് കൂളിവയല്‍. അഡ്വ ടി.ജെ ഐസക്ക്, ഉമ്മര്‍ മാസ്റ്റര്‍ , ബഷീര്‍ മമ്പുറം, കുഞ്ഞബ്ദുളള കൊളവയല്‍, കെ.കെ. അഹമ്മദ് ഹാജി, ടി.മുഹമ്മദ്, പി.കെ.അബൂബക്കര്‍ , റസാഖ് കല്‍പറ്റ , ഇസ്മയില്‍ കബളക്കാട്, ടി.ഹംസ, അസീസ് കോറോo, അസൈനാര്‍.എ.എ, മുസ്തഫ നംറോത്ത്, റിന്‍ഷാദ് മില്ലുമുക്ക്, പി.മൊയ്തീന്‍ കുട്ടി, മുസ്തഫ ബത്തേരി, കെ.എസ് ജയമോഹന്‍, യൂനിസ് വാഫി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ഹംസ അമ്പലപ്പുറം പ്രസിഡന്റ്, കെ.ഇ. റഷീദ് സെക്രട്ടറി, കെ. യുനസ് ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങുന്നതിനുള്ള സ്ഥലം അനുവദിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. കുടുംബ സംഗമം, ചലന സഹായ ഉപകരണ വിതരണം , കമ്മിറ്റി പ്രഖ്യാപനം എന്നിവയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *