മീനങ്ങാടി: സംയുക്ത പാര്‍ലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന 144 ഭേദഗതികളും തള്ളി തിടുക്കത്തില്‍ നടപ്പിലാക്കുന്ന വഖഫ് ഭേദഗതി നിയമം ദുരുദ്ദേശപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വഖഫ് സ്വത്തുക്കളെ, പുതുതായി നടപ്പിലാക്കുന്ന നിയമം എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകളും പഠനങ്ങളും നടക്കേണ്ടതുണ്ട്. മുസ്ലിം സര്‍വീസ് സൊസൈറ്റി വയനാട് ജില്ലാ കമ്മിറ്റിയും, മീനങ്ങാടി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച വഖഫ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എസ് ജില്ലാ പ്രസിഡൻ്റ് യു.എ അബ്ദുല്‍ മനാഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.വി സൈനുദ്ദീന്‍, എം.എസ്. എസ് മുന്‍ സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി മൊയ്തീന്‍ കുട്ടി ക്ലാസ്സെടുത്തു.
ഡബ്ല്യു.എം.ഒ പ്രസിഡൻ്റ് പി.പി അബ്ദുല്‍ ഖാദര്‍, എസ്.എം.എഫ് ബത്തേരി താലൂക്ക് സെക്രട്ടറി ഉമര്‍ നിസാമി പാക്കണ, എം.എസ്.എസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് പാറക്കണ്ടി, മീനങ്ങാടി മഹല്ല് പ്രസിഡൻ്റ് പി.മുഹമ്മദ് ഹാജി, പി. ശംസുദ്ദീന്‍, എം. അബ്ദുല്‍ നാസര്‍, ടി.കെ ഇസ്മയില്‍ പ്രസംഗിച്ചു.
എം. ശബീര്‍ അലി, ഇ.ഹംസ, ജലീല്‍ മീനങ്ങാടി, സക്കീര്‍ ഹുസൈന്‍, ഡോ. ബാവ.കെ പാലുകുന്ന് നേതൃത്വം നല്‍കി
വഖഫ് ഭേദഗതി ദുരുദ്ദേശപരം: സംഷാദ് മരക്കാര്‍
