ഹരിത കർമസേനയ്ക്ക് യൂണിഫോം വിതരണം ചെയ്തു

തരിയോട് : ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ഹരിത കർമ സേനയ്ക്ക് യൂണിഫോം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ഷമീം പാറക്കണ്ടി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാധ പുലിക്കോട്, മെമ്പർമാരായ വിജയൻ തോട്ടുങ്കൽ, കെ.വി.ഉണ്ണിക്കൃഷ്ണൻ, ബീന റോബിൻസൺ, വത്സല നളിനാക്ഷൻ, സിബി, സൂന നവീൻ, ചന്ദ്രൻ മടത്തുവയൽ സെക്രട്ടറി സുരേഷ്, വി.ഇ.ഒ ശ്രീജിത്, ഫ്രാൻസിസ് , രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *