മീനങ്ങാടി : കേരള സ്റ്റേറ്റ്ടെയ്ലേഴ്സ് അസോസിയേഷൻ മീനങ്ങാടി മേഖലാ സമ്മേളനത്തിൽ കേരളത്തിലെ തയ്യൽ തൊഴിലാളികൾ അടക്കമുള്ളവരുടെ ക്ഷേമ പെൻഷൻ 2500 രൂപയായി വർധിപ്പിക്കണമെന്ന് പ്രകടനപത്രിയിലെ വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്നും എട്ടര വർഷക്കാലം ഭരിച്ചിട്ടും 100 രൂപ പോലും പെൻഷൻ വർധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീ തൊഴിലാളികളുടെ പ്രസവ ആനുകൂല്യ കുടിശിക ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കെ. എസ്. ടി. എ . (എൻ) സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. മനോഹരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ. ആർ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി. എസ്. നിഷ, സി. ഷീബ ,ഷേർലി ജോസഫ്, കെ. നിഷ എന്നിവർ സംസാരിച്ചു.
കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ മീനങ്ങാടി മേഖലാ സമ്മേളനംനടത്തി.
