പിലാക്കാവ്:പഞ്ചാരക്കൊല്ലിയിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ വന്യമൃഗശല്ല്യത്തിന് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട് എന്നത് ആശ്വാസമാണ്.
എന്നാൽ ഇപ്പോഴും പൂർണതോതിൽ കാട് തെളിയിക്കാത്തതിനാൽ റോഡിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള കാഴ്ച്ച പരിമിതമാണ്.
അതിനാൽ തന്നെ എത്രയും വേഗത്തിൽ അടിക്കാടും മരത്തിൻ്റെ ചില്ലകളും പൂർണ തോതിൽ വെട്ടി മാറ്റണമെന്ന് പൊതുപ്രവർത്തകനും പഞ്ചാരകൊല്ലി കടുവാ സമരത്തിന് നേതൃത്വം കൊടുത്ത പ്രദേശ വാസിയുമായ ഫൈസൽ പഞ്ചാരക്കൊല്ലി ആവശ്യപ്പെട്ടു.
