ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി കോൺസ്റ്റലേഷൻ ഫെബ്രുവരി 19ന്

വെങ്ങപ്പള്ളി : ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി പണ്ഡിത സംഗമം “കോൺസ്റ്റലേഷൻ” 2025 ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. പ്രമുഖ പണ്ഡിതനും യുവ പ്രഭാഷകരുമായ ഷുഐബുൽ ഹൈത്തമി വാരാമ്പറ്റ, സ്വാദിഖ് ഫൈസി താനൂർ, മുഹമ്മദ് ഫാരിസ് പി.യു എന്നിവർ നേതൃത്വം നൽകുന്ന പാനൽ ഡിസ്കഷൻ ആയാണ് പണ്ഡിത സംഗമം നടത്തുന്നത്. സദസ്യർക്ക് ആനുകാലിക വിഷയങ്ങളുൾപ്പെടെ നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും സംശയനിവാരണങ്ങൾ നടത്താനുമുള്ള അവസരങ്ങൾ ഒരുക്കി കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുഴുവൻ മഹല്ലുകളിലെയും ഖത്തീബുമാരും ഉസ്താദുമാരും, മറ്റു മുഅല്ലിമീങ്ങളും അടങ്ങുന് ആയിരത്തോളം പണ്ഡിതന്മാരുടെ സംഗമമാണ് കോൺസ്റ്റലേഷൻ അഥവാ “നക്ഷത്രക്കൂട്ടം” എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്നത്.

സംഘാടകസമിതി യോഗം അക്കാദമി ജനറൽ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി ഹസ്സനി അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ എ കെ സുലൈമാൻ മൗലവി, കെ അലി മാസ്റ്റർ, ഖാസിം ദാരിമി, മുഹിയുദ്ദീൻ കുട്ടി യമാനി ,അയ്യൂബ് മാസ്റ്റർ, റഷീദ് മാസ്റ്റർ, കുഞ്ഞുമുഹമ്മദ് ദാരിമി, യുകെ നാസർ മൗലവി, റഫീഖ് തോപ്പിൽ, അബ്ദുല്ലത്തീഫ് വാഫി, അബ്ബാസ് വാഫി, നൗഷീർ വാഫി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *