60-ാം വാർഷികാഘോഷ സപ്ലിമെൻ്റ് 60 കഴിഞ്ഞവർ പ്രകാശനം ചെയ്തു

പുതുശേരിക്കടവ്: ഫെബ്രുവരി 14 ന് നടക്കുന്ന പുതുശേരിക്കടവ് സെൻ്റ് ജോർജ് സണ്ടേസ്കൂൾ 60-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായുള്ള സപ്ലിമെൻ്റിൻ്റെ പ്രകാശനം ഇടവകയിലെ 60 വയസു കഴിഞ്ഞ വർ ചേർന്ന് നടത്തിയത് വ്യത്യസ്തയായി.

വികാരി ഫാ. ബാബു നീറ്റുങ്കര ഇവർക്ക് സപ്ലിമെൻ്റുകൾ നൽകി. സണ്ടേസ്കൂൾ ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഹെഡ്മിസ്ട്രസ് ഷാലിനി തോമസ് ,

ട്രസ്റ്റി ബിജു ജോൺ, സെക്രട്ടറി ബിനു മാടേടത്ത് ചടങ്ങിൽ പങ്കെടുത്തു. 14 ന് വാർഷികം ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുൻ ഹെഡ്മാസ്റ്റർമാരെ ആദരിക്കലും പരീക്ഷാ റാങ്ക് ജേതാവിനെ അനുമോദിക്കലും നടക്കും. തുടർന്ന് സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും മാപ്പിളപ്പാട്ടിലൂടെ ശ്രദ്ധേയനായ ഫാ. സേവറിയോസ് തോമസ് മുഖ്യാതിഥിയായി എത്തുന്ന സംഗിത വിരുന്നു മുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *