പുത്തൻപുര -പിലാക്കാവ് റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണം: സുബൈർ കെ

മാനന്തവാടി – പുത്തൻപുര കവലയിൽ നിന്നും പിലാക്കാവിലേക്ക് പോകുന്ന റോഡ് പൊട്ടിപൊളിഞ് ഗതാഗത യോഗ്യമല്ലാതെയായിരിക്കുകയാണെന്നും നഗര സഭ അധികൃതർ ഉടൻ തന്നെ ആ റോഡ് ഗതാഗത യോഗ്യമാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ.കെ.നൂറ് കണക്കിന് കുടുംബങ്ങൾ ഈ റോഡിന് വശങ്ങളിൽ താമസിക്കുന്നുണ്ട്. അതോടൊപ്പം ഒരു സ്പെഷ്യൽ സ്കൂളും ഈ റോഡ് സൈഡിൽ ഉണ്ട്.

റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ നാട്ടുകാരും യാത്രക്കാരും വളരെ പ്രയാസത്തിലാണ്. അത് കൊണ്ട് തന്നെ നഗരസഭ അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ കൈ കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *