ആരോഗ്യം ആനന്ദം, അകറ്റാം അർബുദം: പിലാക്കാവിൽ സ്ക്രീനിംഗ് ക്യാമ്പ്

മാനന്തവാടി : ആരോഗ്യകേരളം വയനാടും സ്വസ്ത് മഹിളാ സ്വസ്ത് ഭാരതും സംയുക്തമായി പിലാക്കാവിൽ അർബൻ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിൽ ക്യാൻസർ നിർണ്ണയ ക്യാമ്പ് നടത്തി. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ടീച്ചർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജോയ് പദ്ധതി വിശദീകരിച്ചു. ഡോ. ശാന്തി, ഡോ. ശ്രീലക്ഷ്മി എന്നിവർ ക്ലാസെടുത്തു. കൗൺസിലർ സീമന്തിനി സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കല്യാണി മോഹൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *