ക്ഷയരോഗ മുക്ത വയനാട് : ഇൻറർ ഡിപ്പാർട്ട്മെൻറ് ഫുട്ബോൾ ടൂർണ്ണമെൻറിൽ റവന്യു വകുപ്പ് ജേതാക്കളായി

ക്ഷയരോഗ മുക്ത വയനാട് : ഇൻറർ ഡിപ്പാർട്ട്മെൻറ് ഫുട്ബോൾ ടൂർണ്ണമെൻറിൽ റവന്യു വകുപ്പ് ജേതാക്കളായി ആരോഗ്യ വകുപ്പിൻറെയും ആരോഗ്യകേരളത്തിൻറെയും ജില്ലാ ക്ഷയരോഗ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷയരോഗ മുക്ത വയനാടിനായുള്ള 100 ദിന കർമ്മ പരിപാടിയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച അന്തർ വകുപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ റെവന്യു വകുപ്പ് ജേതാക്കളായി . ജയിൽ വകുപ്പിനെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റെവന്യു ടീം വിജയിച്ചത്. ജേതാക്കൾക്കുള്ള ട്രോഫികളുടെ വിതരണോൽഘാടനം കൽപ്പറ്റ ലയേൺസ് ഫൂട്ട് പ്ലാനെറ്റിൽ വച്ച് ജില്ലാ പോലീസ് സൂപ്രണ്ട് തപോഷ് ബസുമതാരി നിർവ്വഹിച്ചു .ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ദിനീഷ് റണ്ണറപ്പ് ട്രോഫി ജയിൽ വകുപ്പിന് സമ്മാനിച്ചു . ടൂർണ്ണമെൻറിലെ ഫെയർ പ്ലെ ക്കുള്ള ട്രോഫി ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി ആരോഗ്യ വകുപ്പിന് നൽകി. പ്ലെയർ ഓഫ് ദ ടൂർണ്ണമെൻറ് ട്രോഫി റവന്യു വകുപ്പിലെ അർഷാദിന് ജില്ലാ ടിബി ഓഫീസർ ഡോ പ്രിയാ സേനൻ സമ്മാനിച്ചു. ടൂർണ്ണമെൻറിൽ 12 ഗോളുകൾ നേടി സഹകരണ വകുപ്പിലെ അഖിൽ ടോപ് സ്കോററായി. മികച്ച ഗോൾകീപ്പറായി റവന്യു വകുപ്പിലെ ജിഷ്ണു തിരഞ്ഞെടുക്കപ്പെട്ടു.ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ഉമ, ജില്ലാ ജയിൽ സൂപ്രണ്ട് ഷൈജു എ, ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ വിൻസെൻറ് സിറിൾ, ടെക്നിക്കൽ അസിസ്റ്റൻറ് മനോജ് കുമാർ , സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻറ് പി കെ സലീം , ജില്ലാ ടി ബി എച്ച് ഐ വി കോ ഓഡിനേറ്റർ വി ജെ ജോൺസൺ , കമ്മ്യൂണിക്കേഷൻ ആൻറ് ഡോക്യുമെൻറേഷൻ ജൂനിയർ കൺസൾട്ടൻറ് കെ എസ് നിജിൽ, റാം വിനേഷ് എന്നിവർ ടൂർണ്ണമെൻറിന് നേതൃത്വം നൽകി. പോലീസ്, വനം,കെ എസ് ഇ ബി, മലിനീകരണ നിയന്ത്രണ ബോർഡ്,തദ്ദേശ സ്വയം ഭരണം, ജി എസ് ടി, ജയിൽ, എക്സൈസ് , എംപ്ലോയ്മെൻറ്, ആരോഗ്യം,സഹകരണം,അഗ്നിശമന സേന,കൃഷി, വ്യവസായ പരിശീലനം, വിദ്യാഭ്യാസം,റെവന്യു,ഹോമിയോ,പൊതു മരാമത്ത് എന്നീ വകുപ്പുകളുടെ ടീമുകൾ പ്രി ക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ എന്നിങ്ങനെ നാല് തലങ്ങളിലായി രണ്ട് ദിവസങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വരൂ, നമുക്ക് കൈകോർക്കാം ക്ഷയരോഗ മുക്ത കേരളത്തിനായി

Leave a Reply

Your email address will not be published. Required fields are marked *