പനമരം: അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗം ചേർന്നു. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ വിലയിരുത്തൽ, പൊതുജനങ്ങളിൽ ബോധവത്കരണം, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കൽ, പൊതുജന പങ്കാളിത്തം ഉറപ്പാക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കലാണ് ലക്ഷ്യം. കുടുംബശ്രീ – ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, സർക്കാർ സ്വകാര്യ സ്ഥാപന പ്രതിനിധികൾ പങ്കെടുത്ത യോഗം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ അധ്യക്ഷനായ യോഗത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. റ്റി സുബൈർ, അസിസ്റ്റന്റ് സെക്രട്ടറി കണ്ണയൻ, പഞ്ചായത്ത് ഭരണ സമിതിയഗംങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, സി. ജി സനീഷ്, സുധീഷ് എന്നിവർ സംസാരിച്ചു.
