ബ്രഹ്മഗിരിയിലെ കോടികളുടെ അഴിമതി അന്വേഷിക്കണം-ടി സിദ്ധിഖ് എം എൽ എ

സുൽത്താൻ ബത്തേരി: ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെയുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനക്കെതിരെയും സിപിഎം സ്ഥാപനമായ ബ്രഹ്മഗിരിയിലെ കോടികളുടെ അഴിമതി അന്വേഷിക്കുക, വനം വന്യജീവി സഘർഷത്തിന് പരിഹാരം കാണുക, സുൽത്താൻ ബത്തേരിതാലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുക,ഗവൺമെൻറ് ആർട്സ് &സയൻസ് കോളേജ് ആരംഭിക്കുന്നതിന് സർക്കാർ പണം അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് യുഡിഎഫ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ജാഥ സംഘടിപ്പിട്ടുള്ളത്.

ഇന്ന് കുമ്പളേരിയിൽ നിന്ന് ആരംഭിച്ച ജാഥ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്യ്തു.ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിക്ക് വീണ്ടും പത്തു കോടി രൂപ അനുവദിച്ചത് നികുതിപ്പണം നൽകുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണന്നുംബ്രഹ്മഗിരിയിൽ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി അന്വേക്ഷിക്കണമെന്നും എം എൽ എ അഭിപ്രായപ്പെട്ടു,
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാരിൻ്റെ കയ്യിൽ പണമില്ലെന്ന് പറയുമ്പോഴാണ് സിപിഎമ്മിന്റെ കെടുകാര്യസ്ഥ്തയും അഴിമതിയും മൂലം തകർന്ന സ്ഥാപനത്തിന് വീണ്ടും കോടി കണക്കിന് രൂപ നൽകുന്നത്. നിക്ഷേപകരിൽ പലരും ആത്മഹത്യയുടെ വക്കിലാണ്. ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയിൽ വ്യാപകമായ സമ്പത്തിക ക്രമക്കേട് നടന്നിട്ടും, സാധാരണക്കാരായ ജനങ്ങളെ പ്രത്യേകിച്ചു സ്ത്രീകളെയും ചെറുപ്പക്കാരെയും വാഗ്ദാനങ്ങൾ നൽകി ലക്ഷകണക്കിന് രൂപ നിക്ഷേപിച്ച് കമ്പളിപ്പിച്ച് പണം തട്ടുകയും ചെയ്ത സംഭവം സുൽത്താൻ ബത്തേരി എം എൽ എ ഐ സി.ബാലകൃഷ്ണൻ സഭയിൽ ഉന്നയിച്ചിട്ടും പുതിയ കേരള ബജറ്റിൽ 10 കോടിയോളം രൂപ വകയിരുത്തി തുടർ നടപടികളുമായി മുന്നോട്ടു പോകുന്നത് തീർത്തും അപലനീയമാണ് സുൽത്താൻബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റി നടത്തുന്ന ജനാധിപത്യ സംരക്ഷണ ജാഥയുടെ കുമ്പളേരിയിലെ സ്വീകരണ പരിപാടിയിൽ എ പി കുര്യാക്കോസ്
അധ്യക്ഷത വഹിച്ചു ഐ സി ബാലകൃഷ്ണൻ എം എൽ എ,പി.ടി ഗോപാലക്കുറുപ്പ് കെ എൽ പൗലോസ്, പി പി ആലി ,എം സി സെബാസ്റ്റ്യൻ ഡി പി രാജശേഖരൻ, മാടക്കര അബ്ദുള്ള, ഉമ്മർ കുണ്ടാട്ടിൽ , പ്രഭാകരൻ നായർ എം എ ജോസഫ് സനൽ അംമ്പലവയൽ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *