വൈത്തിരി താലൂക്കിൽ പുസ്തകങ്ങൾ വിതരണം ചെയ്തു

കൽപ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത മുഴുവൻ വായനശാലകൾക്കും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’എന്ന പുസ്തകം സൗജന്യമായി വിതരണം ചെയ്തു.

കൽപ്പറ്റയിലെ ലൈബ്രറി കൗൺസിൽ ഓഫീസിൽ നടന്ന ചടങ്ങിൽ താലൂക്ക് കൗൺസിൽ ഭാരവാഹികൾ പുസ്തങ്ങൾ ഏറ്റുവാങ്ങി.
ലൈബ്രറി ജില്ലാ പ്രസിഡന്റ്‌ ടി. ബി സുരേഷ്, സി. കെ രവീന്ദ്രൻ, സി. എം സുമേഷ്, സുരേഷ് ബാബു, സുമേഷ് ഫിലിപ്പ്
തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *