വെള്ളമുണ്ട: കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ വയനാട് ജില്ലാ പോലീസ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പാലയണ നെഹ്റു മെമ്മോറിയൽ വായനശാലയിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. വെള്ളമുണ്ട എസ് ഐ സാദിർ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർമാരായ എൻ.പി. മഹാദേവൻ, അബൂബക്കർ സീഷാൻ, വായനശാല പ്രസിഡണ്ട് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജനമൈത്രി ജില്ലാ അസി. നോഡൽ ഓഫിസർ കെ.എം. ശശിധരൻ സ്വാഗതവും എസ്.സി.പി.ഒ ടി.എൻ രമേശൻ നന്ദിയും പറഞ്ഞു. 200 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ മരുന്ന് വിതരണം, ലാബ് ടെസ്റ്റുകൾ എന്നിവ സൗജന്യമായി നൽകി. പ്രദേശത്തെ ഉന്നതികളിലെ ആളുകൾക്കും സാധാരണക്കാർക്കും ക്യാമ്പ് പ്രയോജനകരമായി. മെഡിക്കൽ ക്യാമ്പിന് ശേഷം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പാലയണ എൽ.പി സ്കൂളിൽ സന്ദർശനം നടത്തി.
