എം.കെ ഫൈസിയുടെ അറസ്റ്റ് ; എസ്ഡിപിഐ പ്രതിഷേധിച്ചു

 

മാനന്തവാടി:എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ ED അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
വിയോജിപ്പുകളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള
കേന്ദ്ര ഗവണ്മെന്റിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായാണ് എം.കെ ഫൈസിയുടെ അന്യായ അറസ്റ്റെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി. ജമീല ആവശ്യപ്പെട്ടു.
മാനന്തവാടി സെഞ്ച്വറി ഹോട്ടൽ പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധം നഗരം ചുറ്റി ഗാന്ധിപാർക്കിൽ സമാപിച്ചു.ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്‌, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ. ഉസ്മാൻ, മമ്മൂട്ടി കെ,
മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ, വൈസ് പ്രസിഡന്റ് അലി എ.കെ, സെക്രട്ടറി സജീർ എം.ടി,ഓർഗനൈസിങ് സെക്രട്ടറി സകരിയ്യ,മണ്ഡലം കമ്മിറ്റിയംഗം ആലി പി,സുബൈർ, നൗഷാദ്, മുസ്തഫ, ഷുക്കൂർ, അബൂബക്കർ,ഷൗക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *