വെള്ളമുണ്ട: കിണറ്റിങ്ങല്‍ ഭാഗത്ത് കണ്ടെത്തിയ അജ്ഞാത ജീവിയുടെ കാല്‍പ്പാട് മനുഷ്യനിര്‍മ്മിതമെന്ന് വനം വകുപ്പ് വ്യക്തമാക്കി. കിണറ്റിങ്ങല്‍ പരിസരത്തെ ഹോട്ടലിനോട് ചേര്‍ന്ന ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ കടുവയുടെ കാല്‍പ്പാടിന് സമാനമായ കാല്‍പ്പാട് കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തില്‍ കല്‍പ്പാട് മനുഷ്യ നിര്‍മ്മിതമാണെന്ന് സ്ഥിരീകരിച്ചതായി വനം വകുപ് അറിയിച്ചു.
കിണറ്റിങ്ങല്‍ ഭാഗത്ത് അജ്ഞാത കല്‍പ്പാട്; മനുഷ്യ നിര്‍മ്മിതമെന്ന് വനം വകുപ്പ് സ്ഥിരീകരണം
