ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സംഘാടകസമിതി രൂപീകരിച്ചു. നിരക്ഷരരായ ആളുകളെ കണ്ടെത്തി സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീറിന്റെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. അസിസ്റ്റന്റ് സെക്രട്ടറി ബിജു കെ ജി സ്വാഗതം ആശംസിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് ആർ, ജില്ല സാക്ഷരതാ മിഷൻ കോഡിനേറ്റർ പി പ്രശാന്ത് കുമാർ, മെമ്പർമാരായ എൻ സി കൃഷ്ണകുമാർ, പി ടി കുര്യാച്ചൻ, സുധാ കൃഷ്ണൻ, എ ആർ മോഹനൻ, ആമിന പി ടി, പ്രേരക്മാർ മറിയ, ഷാജിത എന്നിവർ സംസാരിച്ചു.
