കല്‍പറ്റ: കേരളത്തെ ലഹരി മാഫിയയുടെ പറുദീസയാക്കി മാറ്റുന്നതിനെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിക്കണമെന്ന്
മരകാവ് ഇടവക
വികാരി ഫാ. ജയിംസ് പുത്തന്‍ പറമ്പില്‍ ആവശ്യപ്പെട്ടു. ഓള്‍ ഇന്ത്യന്‍ തൃണമൂല്‍ കോണ്‍ഗ്രസ് കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു സൂചന സമരം ആണെന്നും ലഹരി മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കിൽ സമര പോരാട്ടവുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഡിനേറ്റര്‍ പ്രസീത അഴീക്കോട് പറഞ്ഞു .ലഹരി വിൽപനയുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന മുഴുവന്‍ പ്രതികള്‍ക്കും കടുത്ത ശിക്ഷ നല്‍കുന്ന രീതിയിലുള്ള നിയമ നിര്‍മാണം സര്‍ക്കാര്‍ അടിയന്തരമായി നടത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ കണ്‍വീനര്‍ പി.എം. ജോര്‍ജിന്റെ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ മടക്കിമല, സി.പി. അഷ്‌റഫ്, ബിജു പൂകൊമ്പില്‍,സൈമണ്‍ അമ്പലവയല്‍, ഇ.സി സനീഷ്, രാമചന്ദ്രന്‍ കെപി. റഷീദ്, എം.സി. ജോസഫ്, ടി. എ. ഹാരിസ് തോപ്പില്‍, അഷ്‌റഫ് .കെ.ടി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
