ഗസ;ഇസ്രയേൽ കൂട്ടക്കുരുതിക്കെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു

മാനന്തവാടി : ഗസയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
കരാർ ലംഘിച്ച്
പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ തെമ്മാടിത്തത്തിനെതിരെ ലോകരാഷ്ട്രങ്ങൾ പ്രതികരിക്കണമെന്നും ഐക്യരാഷ്ട്ര സഭ ഉടൻ ഇടപെടണമെന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു.
പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ, സെക്രട്ടറി സജീർ എം.ടി, മണ്ഡലം കമ്മിറ്റിയംഗം ആലി പി, ശംസുദ്ധീൻ സി.എച്ച്, സുബൈർ കെ, അബു സി കെ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *