മാനന്തവാടി: ലഹരിക്കെതിരെയും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും ബോധവൽക്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെ വയനാട് പോലീസ് തിരുനെല്ലിയിൽ ഗോത്രമേളയും
സെമിനാറും നടത്തി. ഗദ്ദിക, വട്ടപ്പാട്ട്, നാടൻ പാട്ട്, ഫോൾക്ക് ഡാൻസ്, വട്ടക്കളി, തുടിക്കൊട്ട് എന്നിങ്ങനെ വിവിധ ഗോത്ര കലാ പരിപാടികളും അരങ്ങേറി.
തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ലാല്‍ സി. ബേബി അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ഡിവൈ.എസ്.പി വിശ്വംഭരന്‍ നിർവഹിച്ചു. എ.എസ്.ഐ മെര്‍വിന്‍ ലെയോണാര്‍ഡ് ഡിക്രൂസ്, സീനിയര്‍ സി.പി.ഒ പി.എം. രാജേഷ്, എസ്.എ.യു.പി.എസ് എച്ച്.എം എം.എം. വിന്‍സി, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
