അമ്പലവയൽ ഗ്രാമപഞ്ചായത്തും അമ്പലവയൽ കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി 20 വാർഡുകളിലും സംഘടിപ്പിച്ച ആരോഗ്യ ഗ്രാമ സഭയുടെ സമാപന സമ്മേളനം അമ്പലവയൽ സെൻ്റ് മാർട്ടിൻ പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: സനൽകുമാർ കെ പി പദ്ധതി വിശദീകരണം നടത്തി. ജെസ്സിജോർജ്, ഷീജ ബാബു, ഗ്ലാഡിസ് സ്ക്കറിയ, എ എസ് വിജയ, വി വി രാജൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ രാജേഷ്, നിഷ രഘു എന്നിവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി ബി സെനു സ്വാഗതവും അമ്പലവയൽ കുടുംബാരോഗ്യ കേന്ദ്രം എച്ച് ഐ രാജേഷ് കുമാർ ഒ. കെ നന്ദിയും പറഞ്ഞു.
അമ്പലവയൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത്തല ആരോഗ്യ ഗ്രാമസഭ സംഘടിപ്പിച്ചു
