കൽപറ്റ: സംസ്ഥാനത്തെ പ്രധാന ഭക്ഷ്യ വിഭവമായ മാട് വിഭവങ്ങൾ ലഭ്യമാക്കുന്നതിനു കേരളവും അയൽ സംസ്ഥാന സർക്കാരുകളും നടപടി സ്വികരിക്കണമെന്നു മീറ്റ് വർക്കേഴ്സ് യൂണിയൻ (എസ് ടി യു) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന മന്ത്രിമാരെ കണ്ടു നിവേദനങ്ങൾ സമർപ്പിക്കും. മാട് ലഭ്യത കുറവ് കാരണം മാംസം വില വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്.
മീറ്റ് വർക്കേഴ്സ് യൂണിയൻ 2025 ലെ സംസ്ഥാന തല മെമ്പർഷിപ് വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി ബാപ്പുട്ടി ജില്ലാ ജനറൽ സെക്രട്ടറി അലവി വടക്കേതിലിന് നൽകി നിർവഹിച്ചു.
ജില്ലാ എസ് ടി യു സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എസ് ടി യു ജില്ലാ പ്രസിഡന്റ് സി മൊയ്‌തീൻ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി പി റഷീദ്, ടി ഹംസ, സി കുഞ്ഞബ്ദുള്ള, അബു ഗൂഡലായി, അബ്ദുള്ള മാടകര, എ കെ റഫിഖ് എന്നിവർ പ്രസംഗിച്ചു.
