മാനന്തവാടി : വയനാട് മെഡിക്കൽ കോളേജ് സൗഹൃദ കൂട്ടായ്മ ഒരുക്കിയ ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ടും സംഘാടകമികവ് കൊണ്ടും ശ്രദ്ധേയമായി.മുൻ വർഷങ്ങളിൽ നടത്തിയത് പോലെ മാനന്തവാടി ഗവ: യുപി (ബോർഡ്സ്കൂൾ)സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ആശുപത്രി ജീവനക്കാരും രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ളവരും നേഴ്സിങ് കോളേജ് വിദ്യാർഥികളുമായി 700 ൽ അതികം ആളുകൾ പങ്കെടുത്തു. എ കെ റൈഷാദ് സ്വാഗതം പറഞ്ഞു, ഡോ. സക്കീർ അധ്യക്ഷതവഹിച്ചു
ഇഫ്താർസംഗമ ഉൽഘാടനം മന്ത്രി ഒആർ കേളു നിർവഹിച്ചു.ഡോ റാഷിദ് ഗസ്സാലി ഇഫ്താർ ദിന സന്ദേശം നൽകി. ജെറിഷ് നന്ദി പറഞ്ഞു.
വയനാട് മെഡിക്കൽ കോളേജ് ഇഫ്താർ സംഗമം നടത്തി
