ദുരന്ത ബാധിത പ്രദേശത്തെ ഭൂ- ഉടമകൾ ഭൂമി വിട്ടൊഴിയേണ്ട

കൽപറ്റ: ദുരന്തബാധിത പ്രദേശത്തെ ഭൂ- ഉടമസ്ഥർക്ക് ഭൂമി വിട്ടൊഴിയേണ്ട. ടൗൺഷിപ്പ് സമ്മതപത്രത്തിലെ അഞ്ചാമത് നിബന്ധന പ്രകാരം ദുരന്ത ബാധിത പ്രദേശത്തെ ഭൂമി, വീട്, സ്ഥാപനങ്ങൾ മറ്റു ചമയങ്ങൾ വിട്ടൊഴിയണമെന്നതിൽ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു. സമ്മതപത്രത്തിലും അനുബന്ധ ഫോറങ്ങളിലും വീട് സ്വമേധയാ ഒഴിയണ മെന്നതാണ് വ്യവസ്ഥ. ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂ ഉടമക്ക് മാത്രമായിരിക്കും. ദുരന്ത ഭൂമിയിൽ നിർമാണ പ്രവൃത്തികൾക്ക് വിലക്ക് ഉണ്ടെങ്കിലും കൃഷിയും അനുബന്ധ പ്രവർത്തികളും തുടരാം.

Leave a Reply

Your email address will not be published. Required fields are marked *