ലഹരി വർജന മിഷൻ ‘വിമുക്തിയുടെ’ ഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു

ബത്തേരി : സംസ്ഥാന സർക്കാരിന്റെ ലഹരി വർജന മിഷൻ
‘വിമുക്തിയുടെ’ ഭാഗമായി
ബത്തേരി എക്സൈസ് സർക്കിൾ ഓഫിസും എക്സൈസ് റേഞ്ച് ഓഫിസും ചേർന്നു ബത്തേരി നഗരസഭയുമായി സഹകരിച്ചു ബത്തേരി ടൗണിൽ കോളേജ് വിദ്യാർഥികൾക്കായി വാക്കത്തോൺ സംഘടിപ്പിച്ചു. സെന്റ് മേരീസ് കോളേജ്, ഡോൺ ബോസ്കോ കോളേജ്, അൽഫോൻസാ കോളേജ് തുടങ്ങിയ വിവിധ കോളേജുകളിൽ നിന്നായി ഏകദേശം ഇരുനൂറോളം വിദ്യാർഥികൾ പങ്കെടുത്തു. ബത്തേരി നഗരസഭ ചെയർപഴ്സൺ ടി കെ രമേശ് പരിപാടി ഉദ്ഘാടനം ചെയ്തു വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി. വയനാട് ജില്ലാ വിമുക്തി മാനേജർ അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ എ. ജെ ഷാജി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ സുനിൽ, ബത്തേരി റേഞ്ച് ഇൻസ്പെക്ടർ ബാബുരാജ് പി, ഡോൺബോസ്കോ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജൻ നോറോണ, പ്രിൻസ് ജോയ്, സോബിൻ കെ. എസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *