ബത്തേരി: ബത്തേരിയിലെ പൂമരം മറിഞ്ഞു വീണു. ശക്തമായ മഴയിലും കാറ്റിലുമാണ് ബത്തേരി സ്വതന്ത്ര മൈതാനിക്ക് സമീപം നിന്നിരുന്ന പൂമരം വീണത്. സുൽത്താൻ ബത്തേരി നഗരത്തിൻ്റെ ഐക്കണാണ് ബോഗൺ വില്ല പൂമരം. പൂമരത്തിന് താങ്ങായി കൊടുത്തിരുന്ന കമ്പി പൊട്ടിയതോടെയാണ് പൂമരം വീണത്. മുമ്പ് കോവിഡ് കാലത്ത് ശക്തമായ കാറ്റിൽ ഇതേ പൂമരം നിലം പതിച്ചിരുന്നു. പിന്നീട് വിവിധ കൂട്ടായ്മകളും സം ഘടനകളും നഗരസഭയും ചേർന്നാണ് പൂമരത്തിന് താങ്ങ് നൽകി പുതുജീവൻ നൽകിയത്.
ശക്തമായകാറ്റിൽ ബത്തേരിയിലെ പൂമരം വീണ്ടും മറിഞ്ഞു വീണു
