കല്‍പ്പറ്റ: പ്രിയങ്കാഗാന്ധി എം പി പുല്‍പ്പള്ളി സീതാലവ കുശക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 11.30ഓടെയാണ് പ്രിയങ്കാഗാന്ധി ക്ഷേത്രത്തില്‍ എത്തിയത്. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ക്ഷേത്രം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, എക്സിക്യുട്ടീവ് ഓഫീസര്‍ വിജേഷ്, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി സി ബിജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രിയങ്കാഗാന്ധിയെ സ്വീകരിച്ചു.ജനപ്രതിനി ധികള്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും ക്ഷേത്രത്തിലുണ്ടായിരുന്നു.
പ്രിയങ്കാഗാന്ധി സീതാ ലവ കുശക്ഷേത്ര ദര്‍ശനം നടത്തി
