ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

മാനന്തവാടി: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സെന്റ് തോമസ് മലങ്കര പള്ളിയിലെ ശ്രേയസ് പാരിഷ് ഹാളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രേയസ് റീജിയണൽ ഡയറക്ടർ ഫാ. തോമസ് തുണ്ടിയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. മോഹൻദാസ് ക്ലാസെടുത്തു. ശ്രേയസ് റീജിയണൽ പ്രോഗ്രാം കോർഡിനേറ്റർ സ്നേഹ ജോസഫ്, ശ്രേയസ് ഏറാളമൂല യൂണിറ്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസർ ബേബി ഫ്രാൻസിസ്, ഡി-ക്യാപ് പ്രൊജക്റ്റ് അസിസ്റ്റന്റ് ടി.കെ. ദീപ എന്നിവർ സംസാരിച്ചു. 70-ഓളം രക്ഷിതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *