ചുരമില്ലാ പാത; ജനപ്രതിനിധികളും നേതാക്കളും പ്രിയങ്ക ഗാന്ധിയെ നേരിൽ കണ്ട് നിവേദനം നൽകി.

 

മാനന്തവാടി: ചുരമില്ലാ പാതക്കായി ജനപ്രതിനിധി സമിതിയുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധി എംപിയെ നേരിൽ കണ്ട് അമ്പായത്തോട് – തലപ്പുഴ 44-ാം മൈൽ റോഡിൻ്റെ ആവശ്യകത ശ്രദ്ധയിൽപ്പെടുത്തി നിവേദനം നൽകി. ജനപ്രതിനിധി സമിതി കൺവീനർ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം, സമിതി ചെയർപേഴ്സൻ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട് എംപി പ്രിയങ്ക ഗാന്ധിയെ നേരിൽ കണ്ടത്. ഇരു പഞ്ചായത്തുകളും പ്രത്യേകം നിവേദനങ്ങളും നൽകി.

 

തുടർന്ന്, ഏപ്രിൽ 20 ന് ശേഷം എംപിയുമായി നേരിട്ട് ചർച്ചയ്ക്ക് അവസരം ഉണ്ടായിരിക്കുമെന്ന് എം പിയുടെ ഓഫിസിൽ നിന്ന് അറിയിപ്പ് ലഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകത്തിനൊപ്പം പഞ്ചായത്തംഗങ്ങളായ ഷാജി പൊട്ടയിൽ, ബാബു കാരുവേലിൽ, ജോണി ആമക്കാട്ട്, പി.സി.തോമസ്, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അരുൺ ഭരത്, മാധ്യമ പ്രവർത്തകരായ എം.ജെ.റോബിൻ, സജീവ് നായർ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *