സിഎസ്ഐ മലബാർ മഹാഇടവകയുടെ ആർദ്രം പദ്ധതിക്ക് ആരംഭം കുറിച്ചു.

തൃക്കൈപ്പറ്റ :മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള സി.എസ്.ഐ മലബാർ മഹായിടവകയുടെ പുനരധിവാസ പദ്ധതിയായ ആർദ്രം പദ്ധതിയുടെ ശിലാ സ്ഥാപനം നടന്നു. രാവിലെ 9.30 ന് മലബാർ മഹായിടവക ബിഷപ് റവ. ഡോ. റോയ്‌സ് മനോജ് വിക്‌ടർ ശിലാസ്ഥാപനം നിർവഹിച്ചു. മേപ്പാടി തൃക്കൈപ്പറ്റ നെല്ലിമാളത്ത് 1.10 ഏക്കർ ഭൂമിയിൽ 16 വീടുകളാണ് ആർദ്രം പദ്ധതിയിൽ നിർമിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിൽ സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ, മലബാർ മഹായിടവക വൈദിക സെക്രട്ടറി റവ. ജേക്കബ് ഡാനിയേൽ, അൽമായ സെക്രട്ടറി കെന്നറ്റ് ലാസർ, ട്രഷറർ റവ. ഷൈൻ സി. കെ, റവ. ഡോ ടി ഐ ജെയിംസ്, പ്രോപ്പർട്ടി സെക്രട്ടറി ജോൺസൺ ആൻ്റോ, മധ്യകേരള മഹായിടവക യുവജന ബോർഡ് സെക്രട്ടറി റവ. നിബു സ്‌കറിയ, യൂത്ത് ജനറൽ സെക്രട്ടറി റവ. സിബി മാത്യു തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *