കൊല്ലം: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവില്‍പ്പനക്കാരൻ പിടിയിലായി. അഗ്ബെദോ സോളമൻ എന്ന നൈജീരിയൻ സ്വദേശിയാണ് അറസ്റ്റിലായത്.
ഡല്‍ഹിയില്‍ നിന്നാണ് 29 വയസുകാരനായ അഗ്ബെദോ സോളമനെ കൊല്ലം ഇരവിപുരം പോലീസ് പിടികൂടിയത്. കൊല്ലത്ത് മറ്റൊരു ലഹരിക്കേസില്‍ പിടിയിലായ ആളില്‍ ഇന്ന് ലഭിച്ച വിവരമനുസരിച്ചാണ് പോലീസ് ഇയാളെ കുടുക്കിയത്.
സിറ്റി പൊലീസ് കമ്മീഷ്ണർ കിരണ്‍ നാരായണൻ്റെ നിർദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും മാർച്ച് 25 ന് ഡല്‍ഹിയില്‍ എത്തി. അവിടെ താമസിച്ച് പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്ന സംഘം അന്വേഷണത്തിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇത് സംബന്ധിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
