ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു. സമ്പൂർണ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ(എം) മുളളൻ കൊല്ലി ലോക്കൽ കമ്മിറ്റി മുള്ളൻ കൊല്ലി ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു. പ്രവർത്തനം ഉദ്ഘാടനം സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം എം എസ് സുരേഷ് ബാബു നിർവഹിച്ചു. സിപിഐ(എം)മുള്ളൻ കൊല്ലി ലോക്കൽ സെക്രട്ടറി സിപി വിൻസെന്റ്,ലോക്കൽ സഖാക്കൾ കലേഷ് പി എസ്,ചന്ദ്ര ബാബു,സണ്ണി ജോസഫ്,ഭാസി മാസ്റ്റർ,അനീഷ് ബി,വിഷ്ണു സി ആർ,വിഷ്ണു സജി,മെമ്പർ മാരായ സുധ നടരാജൻ, മഞ്ജു ഷാജി, ഡോക്ടർ പ്രവീൺ തുടങ്ങി യവർ സംസാരിച്ചു.
