വന്യജീവി ആക്രമണം; റിപ്പോര്‍ട്ട് തേടി പട്ടികജാതി ഗോത്ര വര്‍ഗ്ഗ കമ്മിഷന്‍ റിപ്പോര്‍ട്ട്

കല്‍പ്പറ്റ: മാനന്തവാടി പഞ്ചാരകൊല്ലിയില്‍ എസ്.റ്റി സമുദായക്കാരിയായ രാധ ജനുവരിയില്‍ കടുവ ആക്രമണത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് കമ്മിഷനില്‍ ലഭിച്ച പരാതിയിലാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയത്. വയനാട് വന അതിര്‍ത്തിയിലെ ജനസഞ്ചാര മേഖലയില്‍ വന്യജീവി ആക്രമണം തടയുവാന്‍ മതിയായ സുരക്ഷ ഒരുക്കുവാന്‍ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നപരാതിയില്‍ സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗ്ഗ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.എസ് റ്റി,എസ് സി സമുദായക്കാര്‍ ഭൂരിപക്ഷമുള്ള മേഖലയില്‍ വേണ്ടത്ര ജാഗ്രത കാണിക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും പരാതിയിലുണ്ട്.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയില്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുവാന്‍ വയനാട് ഡിവിഷന്‍ ഫോറസ്ററ് ഓഫീസര്‍ക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *