കോട്ടത്തറ: മഹാത്മാഗാന്ധിയുടെ ഗ്രാമ സ്വരാജ് സ്വപ്നം തകർക്കുന്ന നയമാണ് ഗ്രാമ പഞ്ചായത്തുകൾക്ക് ആവശ്യത്തിന് ഫണ്ട് അനുവദിക്കാതെ പിണറായി വിജയൻ ചെയ്യുന്നതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞു. യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് ആരംഭിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി സി അബ്ദുള്ള അധ്യക്ഷത വഹിച്ചു. ടി സിദ്ധിഖ് എം.എൽ എ സമരപന്തൽ സന്ദർശിച്ചു. കൺവീനർ സുരേഷ് ബാബു വാളൽ, സിസി തങ്കച്ചൻ, പോൾസൺ കൂവക്കൽ, പി പി റെനീഷ്, പി ശോഭനക മാരി, വി സി അബൂബക്കർ, മാണി ഫ്രാൻസിസ്, കെ മുഹമ്മദലി, സി.കെ ഇബ്രായി, ബേബി പുന്നക്കൽ, ടി.ഇബ്രായി പി.കെ ജോൺ പുഷ്പസുന്ദരൻ ,ജോസ്പീയൂസ്, വേണുഗോപാൽ, പി.ഇ വിനോജ് ,എം.കെ അബൂബക്കർഎം ‘ജി ഉണ്ണി, പ്രജീഷ് ജയിൻഎന്നിവർ സംസാരിച്ചു.
