ബാവലി മഖാം ആണ്ട് നേർച്ച ഏപ്രിൽ 11,12,13 തീയതികളിൽ

മാനന്തവാടി:ജില്ലയിലെ ചരിത്ര പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങളിലൊന്നായ ബാവലി മഖാം ആണ്ട് നേർച്ച ഏപ്രിൽ 11,12,13 തീയതികളിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മൗലീദ് പാരായണത്തിന്ശൈഖുനാഹൈദർഫൈസി നേതൃത്വം നൽകും ബാവലിമഹല്ല് കമ്മറ്റി സെക്രട്ടറി എം.കെ. ഹമീദലി, വൈസ് പ്രസിഡന്റ് എൻ.ടി. അബു, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാവ അലി (റ) തങ്ങളുടെ പേരിലാണ് വർഷംതോറും ആണ്ടുനേർച്ച നടത്തുന്നത്. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ആണ്ട് നേർച്ചയിൽ പ്രമുഖ സദാത്തുകളും പണ്ഡിതരും പങ്കെടുക്കും. ആത്മീയ സംസ്‌കരണത്തിനും മറ്റുമായി ജാതി, മത ഭേദമന്യേ ആയിരങ്ങൾ ബാവലി മഖാമിലെത്താറുണ്ട്. കേരള കർണാടക അതിർത്തിയായ ബാവലിയിൽ സ്ഥിതി ചെയ്യുന്ന ബാവലി മഖാമിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.11 ന് വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന്മഹല്ല് പ്രസിഡന്റ് ഇ.എം.അബ്ദുൾ കരീം ഹാജി പതാക ഉയർത്തും മഖാം സിയാറത്തിന് എടരിക്കോട് ഖാസി സയ്യിദ്‌സൈനുൽ ആബിദീൻ ശിഹാബ് തങ്ങൾനേതൃത്വം നൽകും.വൈകീട്ട് ഏഴിന് മജ്‌ലിസുന്നൂർ വാർഷികത്തിന് പാണക്കാട് സയ്യിദ് ഷഹീർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. മുഹമ്മദ്‌ഹൈതമി വാവാട് മുഖ്യപ്രഭാഷണം നടത്തും. എസ്.ബി.എ.ഐ.എ. പ്രിൻസിപ്പാൾ എസ്. മുഹമ്മദ് ദാരിമിഅദ്ധ്യക്ഷത വഹിക്കും. ബാവലി ഖത്വീബ് അബ്ദുൽ റഷീദ് ബാഖവി, ഉസ്മാൻ മൗലവി ചെന്ദലോട്, ഫായിസ് യമാനിബത്തേരി, അമീൻ. പി.കെ.ലത്തീഫ്പി.എച്ച്.അ ഗഫൂർ.എൻ.എം. മഹല്ല് ജോ: സെക്രട്ടറി അബ്ദുറസാഖ്.പി.കെ.എന്നിവർ സംബന്ധിക്കും. 12 ന് ശനിയാഴ്ച്ച രാത്രിഏഴ് മണിക്ക് ബുർദ് മജ്‌ലിസ് പാണക്കാട് സയ്യിദ് ശഹീർ അലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും.സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ വാഫി കാവനൂർഅദ്ധ്യക്ഷത വഹിക്കും. അഹ് മദ് ഫവാസ്,സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ പേരാൽ, കുഞ്ഞാലൻസഖാഫി നിലമ്പൂർ, അബ്ദു റസ്സാഖ് ദാരിമി അരീക്കോട്, സയ്യിദ് സ്വഫ് വാൻ തങ്ങൾ ഏഴിമല എന്നിവർ സംബന്ധിക്കും.13 ന് ഞായറാഴ്ച രാവിലെ ഖത് മുൽ ഖുർആൻ സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റ നേതൃത്വം നൽകും. മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറംഗംശൈഖുനാ വി മൂസ്സക്കോയ ഉസ്താദ് നേതൃത്വം നൽകും. ആത്മീയ സദസ്സ് സമസ്ത കേന്ദ്ര മുശാവറംഗംശൈഖുന കെ.ടി.ഹംസ ഉസ്താദ് ഉൽഘാടനം ചെയ്യും. എം.കെ.ഹമീദലി, ഇബ്രാഹിം ദാരിമി വെണ്ണിയോട്, ജംഷീർ ബാഖവി എന്നിവർ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *