ആര്‍എസ്എസ്- ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല: ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു
ആർഎസ്എസ്- ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു.
ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ എല്ലാ ജനാധിപത്യ വിമർശനങ്ങളെയും വിയോജിപ്പുകളെയും ഭയപ്പെടുത്തി ഇല്ലാതാക്കുകയാണ്.
എംബുരാൻ സിനിമയ്ക്കെതിരായ നീക്കവും അതിൻ്റെ നിർമ്മാതാവിനെ ഇഡിയെ വിട്ട് ഭീഷണി പ്പെടുത്തിയതും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതും ഇതിൻ്റെ ഭാഗമായാണ്.
മോദിയും അമിത്ഷായും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഗുജറാത്ത് വംശഹത്യയുടെ ഉള്ളറകള്‍ തുറന്ന് കാട്ടിയതിൻ്റെ പകയാണ് ഇൻകംടാക്സ് നോട്ടീസും ഭയപ്പെടുത്തലും. ജനാധിപത്യ ഇന്ത്യയില്‍ ഭയം വിതച്ച് ഏകാധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളെ ഡിവൈഎഫ്ഐ പ്രതിരോധിക്കും.
കല്‍പ്പറ്റയില്‍ നടന്ന യുവജന പ്രതിരോധം ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജിതിൻ കെ ആർ, അർജുൻ ഗോപാല്‍, പി ജംഷീദ്, ജോബിസണ്‍ ജെയിംസ്, അനീഷ് കെ വി, എന്നിവർ സംസാരിച്ചു. സി ഷംസുദീൻ സ്വാഗതവും എം രമേഷ് നന്ദിയും പറഞ്ഞു.
